ശാരീരിക അസ്വസ്ഥത; പി കെ അബ്ദുറബ്ബ് എംഎൽഎ ആശുപത്രിയിൽ
മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി ഐസിയുവിലാണ് നിലവിൽ ഇദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രിയും എംഎൽഎയുമായ പി കെ അബ്ദുറബ്ബിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് ഇദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി ഐസിയുവിലാണ് നിലവിൽ ഇദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.