സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂനിറ്റുകള്‍ 19 ഇനം പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കും
കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍.
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്ന് ആരംഭിച്ച ക്ലീന്‍ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂണിറ്റുകള്‍ പ്ലാസ്റ്റിക് വിമുക്തമായി. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിംഗ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫഌഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്‌സ്, പി വി സി ഫഌ്‌സ് മെറ്റീരിയല്‍സ്, പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയിനറുകള്‍ എന്നിങ്ങനെ 19 ഇനം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്.
കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍. ഇതില്‍ 30 റിസോര്‍ട്ടുകള്‍, 35 ഹോം സ്‌റ്റേകള്‍, 30 ഹൗസ് ബോട്ടുകള്‍, 130 ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
2019 ജൂലൈ 25, 26 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ രണ്ട് ദിവസത്തെ ടൂറിസം സംരഭകരുടെ ശില്‍പ്പശാലയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ബദല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 ക്ലോത്ത് ബാഗുകള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ടൂറിസം സംരംഭങ്ങള്‍ക്ക് വഴി നല്‍കി വരികയാണ്.