കത്തിയുമായി പോലിസിനെ ആക്രമിച്ച നാലു യുവാക്കള്‍ പിടിയില്‍
വല്ലാര്‍പാടം ചക്കാലക്കല്‍ വീട്ടില്‍ കൃഷ്ണദാസ് (സോനു-22), മട്ടാഞ്ചേരിയില്‍ കുളത്തിങ്കല്‍ പറമ്പ് അല്‍ത്താഫ് (19), മുളവുകാട് വലിയപറമ്പില്‍ വീട്ടില്‍ ബ്രയാന്‍ ആദം (19), ഇളംകുളം കുളങ്ങരത്തറ വീട്ടില്‍ വിശാല്‍ ബോബന്‍ (18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: പോലീസിനെ കത്തിയുമായി ആക്രമിച്ച കേസിലെ പ്രതികളായ യുവാക്കള്‍ പിടിയില്‍.വല്ലാര്‍പാടം ചക്കാലക്കല്‍ വീട്ടില്‍ കൃഷ്ണദാസ് (സോനു-22), മട്ടാഞ്ചേരിയില്‍ കുളത്തിങ്കല്‍ പറമ്പ് അല്‍ത്താഫ് (19), മുളവുകാട് വലിയപറമ്പില്‍ വീട്ടില്‍ ബ്രയാന്‍ ആദം (19), ഇളംകുളം കുളങ്ങരത്തറ വീട്ടില്‍ വിശാല്‍ ബോബന്‍ (18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തതു. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ രണ്ടു യുവാക്കള്‍ തമ്മില്‍ അടിപിടി നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ എത്തിയത്.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രതികള്‍ കത്തിവീശി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈരംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാക്ക്വേയിലും സമീപപ്രദേശങ്ങളില്‍ നിന്നുമായി മൂന്നുപേര്‍ പിടിയിലാവുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഒന്നാംപ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. എറണാകുളം അസി.കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ സി ഐ വിജയശങ്കറിന്റെ നേതൃത്വത്തില്‍ എസ് ഐ ഷാജി, പോലീസുകാരായ ഡി രഞ്ജിത്ത് , മുഹമ്മദ് ഇസഹാക്ക്, ശര്‍മപ്രസാദ് ഉത്തമന്‍, പ്രജീഷ്, ബാബുരാജ്, രതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.