തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രക്ഷോഭത്തിന്. യൂനിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം മലപ്പുറം ലേഖകനുമായ കെ പി എം റിയാസിനെ മര്‍ദ്ദിച്ച തിരൂര്‍ സിഐ ടി പി ഫര്‍സാദിനെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തേക്കും മറ്റിടങ്ങളില്‍ ജില്ലാ പോലിസ് മേധാവികളുടെ ആസ്ഥാനത്തേക്കും മാധ്യമപ്രവര്‍ത്തകര്‍ വ്യാഴാഴ്ച മാര്‍ച്ച് നടത്തും.
സിഎക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂനിയന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പുനല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിനു നിര്‍ബന്ധിതരാവുന്നതെന്ന് യൂവിയന്‍ സംസ്ഥാന പ്രസിഡന്റ്് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അറിയിച്ചു.