കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ജില്ലാ പോലിസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Update: 2020-08-17 09:40 GMT

തിരുവനന്തപുരം: ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലുള്ള ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക്(സിറ്റി) നിര്‍ദേശം നല്‍കി.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച വൈകീട്ട് ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത കരിമഠം സ്വദേശി അന്‍സാരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ രാത്രി കണ്ടെത്തിയതെന്ന് വാര്‍ത്തകളില്‍ പറയുന്നു. കേസ് സപ്തംബറിലെ സിറ്റിങ്ങില്‍ പരിഗണിക്കും. 

Tags:    

Similar News