പോലിസിന്റെ തോക്കുകളും വെടി ഉണ്ടകളും കാണാതായ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ
വിഷയത്തില്‍ താന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.ഇക്കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം. അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം.അറിഞ്ഞിട്ടില്ലെങ്കില്‍ അടിയന്തരമായി ഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു
കൊച്ചി: കേരള പോലിസിന്റെ തോക്കുകളും വെടി ഉണ്ടകളും കാണാതയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തോക്കും വെടിയുണ്ടകളും കാണാനില്ലെന്ന വിഷയത്തില്‍ താന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.ഇക്കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം. അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം.അറിഞ്ഞിട്ടില്ലെങ്കില്‍ അടിയന്തരമായി ഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.തീക്കട്ടയില്‍ ഉറുമ്പ് അരിച്ച സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ ഏതു ചെറുതും വലുതുമായ ക്രമക്കേട് ഉണ്ടായാലും അത് അന്വേഷിക്കാന്‍ ബാധ്യതയുള്ള പോലിസ് വകുപ്പിന്റെ തലവന്‍ തന്നെ വലിയ അഴിമതി ആരോപണത്തില്‍പെട്ടിരിക്കുകയാണ്. മോന്തായം ചെരിഞ്ഞാല്‍ 36 ഉം ചെരിയുമെന്ന് പറയുന്നതുപോലുള്ള സംഭവമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.അരോണപത്തില്‍ ഉള്‍പ്പെട്ട് ലോക് നാഥ് ബഹ്റ ഡിജിപിയായിരിക്കുമ്പോള്‍ സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ചാല്‍ ഒന്നും കണ്ടുപിടിക്കാന്‍ കഴിയില്ല.കേരളത്തിനു പുറത്തു നിന്നും സിബി ഐ പോലുള്ള ഏജന്‍സിയെ അന്വേഷണത്തിനായി നിയോഗിക്കണം.ഡിജിപി ലോക്‌നാഥ് ബഹ്‌റ സിബി ഐയിലടക്കം ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. അതിനാല്‍ സിബി ഐ അേേന്വഷിച്ചാലും കണ്ടുപിടിക്കാന്‍ കഴിയുമോയെന്ന് അറിയില്ല.എന്നിരുന്നാലും സിബി ഐ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി.