യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി;24 നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് : കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

വിജയ് ബാബു ദുബായില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നതായി വിവരമുണ്ട്.ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.എംബസി വഴി ആ രാജ്യത്തേക്കു കൂടി വിവരം കൈമാറും.നിലവില്‍ വിജയ് ബാബുവിനെതിരെ കോടതിയില്‍ നിന്നും വാറണ്ട് ഉണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിയും

Update: 2022-05-20 06:17 GMT

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിനു പിന്നാലെ വിദേശത്തേയക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഈ മാസം 24നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിജയ് ബാബു ദുബായില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നതായി വിവരമുണ്ട്.ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.എംബസി വഴി ആ രാജ്യത്തേക്കു കൂടി വിവരം കൈമാറും.നിലവില്‍ വിജയ് ബാബുവിനെതിരെ കോടതിയില്‍ നിന്നും വാറണ്ട് ഉണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിയും.വിജയ് ബാബുബിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.

നേരത്തെ ഈ മാസം 19 ന് ഹാജരായിക്കൊള്ളാമെന്ന് വിജയ് ബാബു പോലിസിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല.ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസറോട് അയാള്‍ പറഞ്ഞിരിക്കുന്നത് ഈ മാസം 24ന് വരുമെന്നാണ്. ഈ തീയ്യതികൂടി പോലീസ് നോക്കും.വരുന്നില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷര്‍ വ്യക്തമാക്കി.

Tags:    

Similar News