ജനങ്ങളുടെ നടുവൊടിച്ചാലെന്താ; വാഹനമിടിച്ച് കാലുകളും നടുവും തകര്‍ന്ന തെരുവുനായക്ക് രക്ഷകരായി പോലിസ്
ശനിയാഴ്ചയാണ് ദേവികുളം പോലിസ് സ്റ്റേഷന് സമീപത്തു നിന്ന് പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തുന്നത്.
ഇടുക്കി: വാഹനമിടിച്ച് പരിക്കേറ്റ നായക്ക് രക്ഷകരായി പോലിസ് ഉദ്യോഗസ്ഥര്‍. അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന നായയെയാണ് പോലിസുകാര്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് ദേവികുളം പോലിസ് സ്റ്റേഷന് സമീപത്തു നിന്ന് പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തുന്നത്. ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു നായ.