പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്.പെണ്‍കുട്ടിയും അമ്മയും നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുത്തത്

Update: 2021-10-19 07:08 GMT

കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ 10 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്.പെണ്‍കുട്ടിയും അമ്മയും നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുത്തത്.നിലവില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തട്ടിപ്പു കേസുകള്‍ക്ക് പുറമേയാണ് പുതിയ കേസ്.ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.പീഡനക്കേസിലും ക്രൈംബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.

Tags:    

Similar News