ഐഷ സുല്‍ത്താനയുടെ ഫോണ്‍ കവരത്തിപോലിസ് പിടിച്ചെടുത്തു
തനിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ദിവസമാണ് ഇന്ന് ഈ ദിവസം തന്നെ പോലിസ് തന്റെ ഫോണ്‍ പിടിച്ചെടുത്തു.മൊബൈല്‍ സിസി ചെയ്തുവെന്നാണ് പോലിസ് പറഞ്ഞതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.ഫോണില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാനുള്ള സാവകാശം പോലും തനിക്ക് തന്നില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
കൊച്ചി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായക ഐഷ സുല്‍ത്താനയുടെ ഫോണ്‍ കവരത്തി പോലിസ് പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് പോലിസ് നടപടിയെന്നാണ് പറയുന്നത്.മൊബൈല്‍ സിസി ചെയ്തുവെന്നാണ് പോലിസ് പറഞ്ഞതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.
ഫോണില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാനുള്ള സാവകാശം പോലും തനിക്ക് തന്നില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു.ഫോണില്ലാത്തതിനാല്‍ വീട്ടിലേക്കു പോലും തനിക്ക് വിൡക്കാന്‍ കഴിയില്ല.പോലിസ് എന്തിനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് അറിയില്ല. തനിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ദിവസമാണ് ഇന്ന് ഈ ദിവസം തന്നെ പോലിസ് തന്റെ ഫോണ്‍ പിടിച്ചെടുത്തു.തന്റെ അടുത്ത രണ്ടു ബന്ധുക്കള്‍ മാംഗ്ലൂരിലും കൊച്ചിയിലുമായി ആശുപത്രിയില്‍ അഡ്മിറ്റാണ്. അവരെ കാണാന്‍ താന്‍ നാളെ പോകാനിരിക്കുകയായിരുന്നും അതിനിടയിലാണ് പോലിസ് തന്റെ ഫോണ്‍ പിടിച്ചെടുത്തതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കടിയില്‍ ബയോ വെപ്പണ്‍ എന്ന പരമാര്‍ശം നടത്തിയതിന്റെ പേരില്‍ കവരത്തിപോലിസ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തെടുത്തിരുന്നു. ഇതിനെതിരെ ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.ഹരജിയില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഐഷ സുല്‍ത്താനയ്ക്ക് ഇന്ന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
ഐഷാ സുല്‍ത്താന രാജ്യദ്രോഹക്കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ല ബയോ വെപ്പണ്‍ എന്ന പ്രയോഗം നടത്തിയതെന്നു പ്രാഥമികമായി വിലയിരുത്താനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഐഷയുടെ പദപ്രയോഗം മുന്‍കൂട്ടി തയ്യാറെടുത്ത ഉപയോഗിച്ചതാണെന്നു പറയാനാവില്ല. കൊവിഡു വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനം മാത്രമാണ് പദപ്രയോഗമെന്നും കോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിലെ ബിജെപി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐഷയുടെ ജാമ്യാപേക്ഷയില്‍ പ്രഥമ ഘട്ടത്തില്‍ തന്നെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാ വ്യവസ്ഥകള്‍ പ്രകാരം ഐഷ കവരത്തി പോലിസ് മുമ്പാകെ മൂന്നു തവണ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇടക്കാല ജാമ്യത്തിനു അനുവദിച്ച വ്യവസ്ഥകള്‍ നിലനിര്‍ത്തിയാണ് ഇന്ന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.