പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കേസിലെ പ്രതികള്‍ക്ക് വിദേശത്തുള്ള സ്വത്തുക്കള്‍ സംബന്ധിച്ചു അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു. ഇരകള്‍ നിക്ഷേപിച്ചിട്ടുള്ള പണം കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു

Update: 2020-09-04 14:55 GMT

കൊച്ചി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടു അഡ്വ.പി രവീന്ദ്രന്‍പിള്ള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പോപുലര്‍ ഫിനാന്‍സില്‍ നിക്ഷേപകനാണെന്നും 10 ലക്ഷം രൂപ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്ക് വിദേശത്തുള്ള സ്വത്തുക്കള്‍ സംബന്ധിച്ചു അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.

ഇരകള്‍ നിക്ഷേപിച്ചിട്ടുള്ള പണം കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. തന്റെ വഞ്ചിയൂരിലുള്ള ഓഫിസില്‍ കലക്ഷന്‍ ഏജന്റ് എത്തി പണം പിരിച്ചുകൊണ്ടുപോയതാണെന്നും നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു. കേസിന്റെ നിലവിലുള്ള വിശദാംശങ്ങള്‍ രേഖാമൂലം ബോധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന പോലിസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി പിന്നീട് പരിഗണിക്കും.

Tags:    

Similar News