പോപുലര്‍ ഫ്രണ്ട് ദിനാചരണം: ഈരാറ്റുപേട്ടയില്‍ എം കെ അശ്റഫ് പതാക ഉയര്‍ത്തി

സംസ്ഥാന സെക്രട്ടറി കെ കെ ഹുസൈര്‍, സംസ്ഥാന സമിതിയംഗങ്ങളായ യഹ്‌യ തങ്ങള്‍, അബ്ദുന്നാസിര്‍ ബാഖവി, ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ്, കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, സെക്രട്ടറി കെ എച്ച് സുനീര്‍ മൗലവി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി പി നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും.

Update: 2019-02-17 07:57 GMT

ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ സംസ്ഥാന ട്രഷററും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ എം കെ അശ്്‌റഫ് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി കെ കെ ഹുസൈര്‍, സംസ്ഥാന സമിതിയംഗങ്ങളായ യഹ്‌യ തങ്ങള്‍, അബ്ദുന്നാസിര്‍ ബാഖവി, ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ്, കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, സെക്രട്ടറി കെ എച്ച് സുനീര്‍ മൗലവി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി പി നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും.

4.30 ന് ചേന്നാട് കവലയിലയില്‍നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ഈലക്കയം മറ്റക്കൊമ്പനാല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എല്‍ നസീമ, സംസ്ഥാന സെക്രട്ടറി കെ കെ ഹുസൈര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി കെ യഹ്‌യ തങ്ങള്‍, അബ്ദുന്നാസിര്‍ ബാഖവി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ്, കോട്ടയം ജില്ലാ സെക്രട്ടറി കെ എച്ച് സുനീര്‍ മൗലവി, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം, തൃശൂര്‍ ജില്ലാ സെക്രട്ടറി സിദ്ദീഖുല്‍ അക്ബര്‍, ഇടുക്കി ജില്ലാ സെക്രട്ടറി വി എ സ്വലാഹുദ്ദീന്‍ പങ്കെടുക്കും.

Tags:    

Similar News