പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: കാഞ്ഞിരപ്പള്ളിയില്‍ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും ബഹുജന റാലിയുടെയും മുന്നോടിയായുള്ള സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ നിര്‍വഹിച്ചു. വെറുപ്പിന്റെ വക്താക്കളായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വവാദികള്‍ രാജ്യം ഭരിക്കുകയും, രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.
ഈ സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ചെറുത്തുനില്‍പ്പിനായും അതിജീവനത്തിനായും പോപുലര്‍ ഫ്രണ്ട് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ടിന്റെ ജനപിന്തുണ ഏറിവരുന്ന സാഹചര്യമാണുള്ളത്. അതിനാലാണ് രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന മുദ്രാവാക്യം സംഘടന ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍, പോപുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, സെക്രട്ടറി സൈനുദ്ദീന്‍, സോണല്‍ കമ്മിറ്റിയംഗം നജ്മുദ്ദീന്‍, ഡിവിഷന്‍ ഭാരവാഹികളായ ഹാരിസ്, ഷാഹിദ്, നിഷാദ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ നടത്തിപ്പിനായി സുനീര്‍ മൗലവി (ജനറല്‍ കണ്‍വീനര്‍), സൈനുദ്ദീന്‍ (കണ്‍വീനര്‍), ഷമീര്‍ അലിയാര്‍, സിദ്ദീഖ്, ഷമീര്‍ മുഹമ്മദ്, യു നവാസ്, ടി എ ഹലീല്‍, ഹാരിസ്, അബ്ദുല്‍ സമദ്, ഫൈസല്‍, സഹില്‍ എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.