പോപുലര്‍ ഫ്രണ്ട് ഫെയ്‌സ്ബുക്ക് പേജ് ഹിന്ദുത്വര്‍ ഹാക്ക് ചെയ്തു; മിനിറ്റുകള്‍ക്കകം തിരിച്ചുപിടിച്ചു

ഇന്ന് രാവിലെയോടെയാണ് പേജ് ഹാക്ക് ചെയ്തതായി പോപുലര്‍ ഫ്രണ്ട് ഫെയ്‌സ്ബുക്ക് പേജില്‍ സന്ദേശം വന്നത്. തുടര്‍ന്ന് കൊല്ലപ്പെട്ട സംഘപരിവാര പ്രവര്‍ത്തകരെ വാഴ്ത്തുന്നതും മുസ്ലിംകളെ അവഹേളിക്കുന്നതുമായ പോസ്റ്റുകളും പേജില്‍ പ്രത്യക്ഷപ്പെട്ടു.

Update: 2019-08-28 07:39 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഫെയ്‌സ്ബുക്ക് പേജ് ഹിന്ദുത്വര്‍ ഹാക്ക് ചെയ്തു. എന്നാല്‍, സംഘടനാ പ്രവര്‍ത്തകരായ ഐടി വിദഗ്ധരുടെ സഹായത്തോടെ മിനിറ്റുകള്‍ക്കകം പേജ് തിരിച്ചു പിടിച്ചു. ഇന്ന് രാവിലെയോടെയാണ് പേജ് ഹാക്ക് ചെയ്തതായി പോപുലര്‍ ഫ്രണ്ട് ഫെയ്‌സ്ബുക്ക് പേജില്‍ സന്ദേശം വന്നത്. തുടര്‍ന്ന് കൊല്ലപ്പെട്ട സംഘപരിവാര പ്രവര്‍ത്തകരെ വാഴ്ത്തുന്നതും മുസ്ലിംകളെ അവഹേളിക്കുന്നതുമായ പോസ്റ്റുകളും പേജില്‍ പ്രത്യക്ഷപ്പെട്ടു.

നിക്കി ജോസ് എന്ന വ്യാജ ഐഡിയാണ് പേജ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. നിലവിലുള്ള അഡ്മിന്‍മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് പേജ് ഹാക്ക് ചെയ്തത്. പേജ് ഇനി തിരിച്ചുപിടിക്കാനാവില്ലെന്ന് വെല്ലുവിളിയും ഹാക്കര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ പേജ് തിരിച്ചുപിടിക്കാന്‍ സാധിച്ചതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു. 

Tags:    

Similar News