തദ്ദേശ സ്ഥാപനങ്ങളിലെ ചുവപ്പ് നാട : പരിഹരിക്കാന്‍ ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍

നിയമാവബോധം സമൂഹത്തിന് ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് അനീതികള്‍ പരിഹരിക്കാനുള്ള മാര്‍ഗമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു

Update: 2019-07-13 14:42 GMT

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പരിഹാരം ഉണ്ടാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ചുവപ്പുനാടയുടെ രക്തസാക്ഷികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ പ്രവാസി ലീഗല്‍ സെല്‍ എറണാകുളം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച നിയമ വേദിയില്‍ പ്രവാസികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങള്‍ ഫലപ്രദമായും സമയബന്ധിതമായു തീര്‍ക്കുന്നതിന് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു

.നിയമാവബോധം സമൂഹത്തിന് ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് അനീതികള്‍ പരിഹരിക്കാനുള്ള മാര്‍ഗമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവകാശത്തിന്റെ പരിധിയില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.പ്രവാസി ലീഗല്‍ സെല്‍ ദേശീയ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം, കേരള ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.ഡി ബി ബിനു, ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍ ലത്തീഫ് തെച്ചി, എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറി സുഗതന്‍ പി ബാലന്‍, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സെജി മുത്തേരില്‍ സംസാരിച്ചു.

Tags:    

Similar News