മഅ് ദനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മഅ് ദനിയുടെ കേസ് അനന്തമായി നീളുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി ഗുരുതരമാവുകയാണ്. പ്രമേഹം അനിയന്ത്രിതമാണ്. കടുത്ത ഹൃദ്രോഗവുമുണ്ട്.

Update: 2020-09-03 15:07 GMT

തിരുവനന്തപുരം: മഅ് ദനിക്ക് ജാമ്യം ലഭിക്കാനും വിദഗ്ധചികില്‍സയിലൂടെ പരിപൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. മഅ് ദനിയുടെ കേസ് അനന്തമായി നീളുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി ഗുരുതരമാവുകയാണ്. പ്രമേഹം അനിയന്ത്രിതമാണ്. കടുത്ത ഹൃദ്രോഗവുമുണ്ട്.

വൃക്കകള്‍ രണ്ടും തകരാറിലായി. ക്രിയാറ്റിന്‍ വര്‍ധിക്കുകയും ജിഎഫ്ആര്‍ ക്രമാതീതമായി കുറയുകയും ചെയ്യുന്നതിനാല്‍ ഇരുവൃക്കകളും അപകടാവസ്ഥയിലാണ്. വലതുകണ്ണിന്റെ കാഴ്ചശക്തി 70 ശതമാനത്തിലേറെ കുറഞ്ഞു. ആവര്‍ത്തിക്കുന്ന തലകറക്കവും ബോധക്ഷയവുമുണ്ടാവുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് വിചാരണാ നടപടിയ്ക്കിടെ കോടതിയില്‍ മഅ് ദനി തലകറങ്ങിവീണിരുന്നു.

കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മഅ് ദനിയെ ബംഗളൂരു ആസ്റ്റര്‍ സിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഅ്ദനിക്ക് വിദഗ്ധചികില്‍സ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മഅ് ദനിക്ക് കേരളത്തില്‍ വിദഗ്ധചികില്‍സ നടത്തുന്നതിനായി സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. 

Tags:    

Similar News