ബാങ്ക് ലേലത്തില്‍ വിറ്റ കിടപ്പാടം വീണ്ടെടുക്കാന്‍ ജനങ്ങള്‍ ഒപ്പം നിന്നു ; പ്രീതാ ഷാജി ബാങ്കില്‍ പണം അടച്ചു
കോടതി നിര്‍ദേശിച്ച 43,51,362 രൂപ വീട് ജപ്തി ചെയ്ത സ്വകാര്യ ബാങ്കില്‍ പ്രീതാ ഷാജി കെട്ടി വെച്ചു.തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ പലിശയില്ലാതെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച പണമാണ് പ്രീത ഷാജി ബാങ്കില്‍ കെട്ടിവെച്ചത്.ബാങ്കില്‍ നിന്നും ഇവരുടെ വസ്തു ലേലത്തിനെടുത്ത രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണവും പ്രീതാ ഷാജി അഭിഭാഷകന്‍ മുഖനേ കൈമാറാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. പണം കോടതിയില്‍ കെട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചത്
കൊച്ചി: ജനങ്ങളുടെ പിന്തുണയില്‍ ഹൈക്കോടതി നിര്‍ദേശിച്ച പണം ബാങ്കില്‍ കെട്ടിവെച്ചു. ബാങ്ക് ലേലത്തില്‍ വിറ്റം കിടപ്പാടം ഇനി മാനാത്ത് പാടം സ്വദേശി പ്രീതാ ഷാജിക്കും കുടുംബത്തിനും തിരിച്ചെടുക്കാം. കോടതി നിര്‍ദേശിച്ച 43,51,362 രൂപ പ്രീതാ ഷാജി ഇവരുടെ വീട് ജപ്തി ചെയ്ത സ്വകാര്യ ബാങ്കില്‍ കെട്ടി വെച്ചു.തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ പലിശയില്ലാതെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച പണമാണ് പ്രീത ഷാജി ബാങ്കില്‍ കെട്ടിവെച്ചത്.ബാങ്കില്‍ നിന്നും ഇവരുടെ വസ്തു ലേലത്തിനെടുത്ത രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണവും പ്രീതാ ഷാജി അഭിഭാഷകന്‍ മുഖനേ കൈമാറാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും പണം കോടതിയില്‍ കെട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചതെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം നേതാവ് പി ജെ മാനുവല്‍ പറഞ്ഞു. ഇതു പ്രകാരം ചൊവ്വാഴ്ച പണം കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ബാങ്കില്‍ നിന്നും വീണ്ടെടുക്കുന്ന കിടപ്പാടത്തിന്റെയും വസ്തുവിന്റെയും മറ്റും ഒരു ഭാഗം വില്‍പന നടത്തിയോ മറ്റോ പൊതുജനങ്ങളില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കിടപ്പാടം വീണ്ടെടുക്കുന്നതിനായി ബാങ്കില്‍ പണം നല്‍കാന്‍ നിരവധി പേരാണ് പ്രീതാ ഷാജിക്ക് സഹയാഹസ്തവുമായി എത്തിയത്.ആവശ്യത്തിനുള്ള പണം ആയതോടെ പിന്നീട് ജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നത് നിര്‍ത്തുകയായിരുന്നു. അഞ്ചു ദിവസം കൊണ്ടു തന്നെ ആവശ്യത്തിനുള്ള പണം ലഭിച്ചു.
1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാമ്യം നിന്ന ബാധ്യതയിലേക്ക് അടയക്കുകയും ചെയ്തു.എന്നിട്ടും ബാങ്ക് ഇവരുടെ ബാക്കിയുണ്ടായിരുന്ന കോടികള്‍ വില വരുന്ന 18.5 സെന്റ് കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലം ചെയ്തത്.തുടര്‍ന്നാണ് കിടപ്പാടം തിരികെ കിട്ടാന്‍ പ്രീതാ ഷാജിയും കുടുംബവു സമര രംഗത്തേയ്ക്കിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളും രംഗത്തെത്തിയതോടെ പീന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. നിയമപോരാട്ടത്തിനൊപ്പം വിടിനുമുന്നില്‍ ചിതയൊരുക്കിയുള്ള സമരവുമായി പ്രീത ഷാജി മുന്നോട്ടു പോയി. ഒരു ഘട്ടത്തില്‍ വീട് ഒഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫിസറെ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് താക്കോല്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി പ്രീതാ ഷാജിയും കുടുംബവും തെരിവിലേക്കിറങ്ങിയെങ്കിലും സമരവും നിയമപോരാട്ടവും തുടര്‍ന്നു. ഇതിനൊടുവിലാണ് ഹൈക്കോടതി ഏതാനു ദിവസം മുമ്പ് 43,51,362 രൂപ ബാങ്കില്‍ കെട്ടിവെച്ചാല്‍ വീടും സ്ഥലവം പ്രീതാ ഷാജിക്ക് തിരികെയെടുക്കാമെന്നും വസ്തു ലേലത്തില്‍ എടുത്ത രതീഷ് എന്ന ഹരജിക്കാരന് 1,89,000 രൂപ നല്‍കണമെന്നും ഉത്തരവിട്ടത്..മാര്‍ച് 19 നു മുമ്പ് പണം അടയക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടന്നാണ് ജനങ്ങളില്‍ നിന്നും പണം പിരിച്ച് ഇപ്പോള്‍ പ്രീതാ ഷാജി ബാങ്കില്‍ അടച്ചിരിക്കുന്നത്.ബാങ്കില്‍ പണമടച്ചെങ്കിലും വില്ലേജ് ഓഫിസര്‍ക്ക് കൈമാറിയ താക്കോല്‍ തിരിച്ചു കിട്ടുന്ന മുറയക്ക് മാത്രമെ പ്രീതാ ഷാജിക്കും കുടുംബത്തിനും തിരികെ വീട്ടില്‍ പ്രവേശിക്കാന്‍ കഴിയു.പണം അടച്ചതിന്റെ രേഖകളും മറ്റും വില്ലേജ് ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം നേതാക്കള്‍ പറഞ്ഞു. തനിക്ക് പിന്തുണയുമായി ആദ്യാവസാനം വരെ ഒപ്പം നില്‍ക്കുകയും കോടതി നിര്‍ദേശ പ്രകാരം ബാങ്കില്‍ പണമടയക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പ്രീതാ ഷാജി പറഞ്ഞു.