കരമന കൂടത്തിൽ തറവാട്: വിൽപത്രത്തിന് നിയമസാധുത തേടി കാര്യസ്ഥൻ കോടതിയിൽ

വിൽപത്രത്തിന് നിയമസാധുത നൽകരുതെന്ന് റവന്യൂ - രജിസ്ട്രേഷൻ വകുപ്പുകൾക്ക് പോലിസ് കത്ത് നൽകിയതിന് പിന്നാലെയാണ് ഹരജി.

Update: 2019-11-04 08:34 GMT

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിന്റെ വിൽപത്രത്തിന് നിയമ സാധുത നൽകണമെന്ന് ആവശ്യപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർ തിരുവനന്തപുരം സബ് കോടതിയിൽ ഹരജി നൽകി. ജയമാധവൻ നായർ ഭൂമി ഉടമസ്ഥാവകാശം നൽകിയെന്നാണ് അവകാശവാദം. വിൽപത്രത്തിന് നിയമസാധുത നൽകരുതെന്ന് റവന്യൂ - രജിസ്ട്രേഷൻ വകുപ്പുകൾക്ക് പോലിസ് കത്ത് നൽകിയതിന് പിന്നാലെയാണ് ഹരജി.

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരിയായിരുന്ന ലീലയെയും കാര്യസ്ഥനായിരുന്ന രവീന്ദ്രൻനായരെയും തറവാട്ടിലെത്തിച്ച് ഇന്നലെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. തുടർന്നു 3 മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. 

Tags:    

Similar News