സ്വകാര്യബസില്‍ നിന്ന് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ തള്ളിയിട്ടു; ഇടുപ്പെല്ലിന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍ഹാനയ്ക്കാണ് പരിക്കേറ്റത്. ജഡ്ജിമുക്ക് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് ഇതേ ബസിലെ കണ്ടക്ടര്‍ തളളിയിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലിസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. സ്വകാര്യബസുകള്‍ ഈ സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് പതിവാണെന്നും സംഭവത്തെക്കുറിച്ച് കലക്ടര്‍ക്കും പരാതി നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു

Update: 2019-11-19 04:03 GMT

കൊച്ചി: സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട പ്ലസ് ടു വിദ്യാര്‍ഥിനി ഇടുപ്പെല്ലിന് ക്ഷതമേറ്റ് ആശുപത്രിയില്‍. പ്ലസ്ടു വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍ഹാനയ്ക്കാണ് പരിക്കേറ്റത്. ജഡ്ജിമുക്ക് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് ഇതേ ബസിലെ കണ്ടക്ടര്‍ തളളിയിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലിസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. സ്വകാര്യബസുകള്‍ ഈ സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് പതിവാണെന്നും സംഭവത്തെക്കുറിച്ച് കലക്ടര്‍ക്കും പരാതി നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ ജഡ്ജിമുക്ക് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ പെണ്‍കുട്ടികളെ തള്ളിപ്പുറത്തിടുകയായിരുന്നു.

ഫാത്തിമ റോഡില്‍ വീണു കിടക്കുമ്പോള്‍ ബസ് ഓടിച്ച് പോകുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലാക്കി. ഇടുപ്പെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സ്വകാര്യബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന റൂട്ടില്‍ ഈ സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് പതിവാണത്രെ.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാര്‍ഡിനല്‍ സ്‌കൂള്‍ വിട്ടാല്‍ സ്റ്റോപ്പില്‍ വലിയ തിരക്കാണ്. ഹൈസ്‌കൂള്‍ ക്ലാസുകള്‍ വിടുന്ന സമയത്ത് സ്റ്റോപ്പില്‍ പോലിസിന്റെ സേവനം ലഭിക്കുന്നതിനാല്‍ ആ സമയത്ത് ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാറുണ്ട്. എന്നാല്‍ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ കഴിയുന്ന സമയത്ത് പോലിസ് സ്ഥലത്തുണ്ടാകാറില്ല. അതൂകൊണ്ടുതന്നെ ബസുകള്‍ പലതും നിറുത്താതെ പൊകുകയോ മറ്റു യാത്രക്കാരെ മാത്രം കയറ്റി വിട്ടുപോകുകയോ ആണ് പതിവ്.കഴിഞ്ഞ വര്‍ഷവും ഒരു വിദ്യാര്‍ഥിയെ സ്വകാര്യബസില്‍ നിന്ന് ജീവനക്കാര്‍ തള്ളിയിട്ടിരുന്നു.

Tags:    

Similar News