അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുമരണം
ഓട്ടോറിക്ഷ ഓടിച്ചിരുന്ന അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ദേശിയ പാതിയില്‍ അങ്കമാലി ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം
കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീകളടക്കം നാലു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് രാവിലെ ദേശിയ പാതിയില്‍ അങ്കമാലി ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
ബസ്റ്റാന്‍ഡില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിയപോയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ ക്രെയിന്‍ കൊണ്ടുവന്ന ബസ് ഉയര്‍ത്തിയശേഷമാണ് പുറത്തെടുത്തത്.തുടര്‍ന്ന് നാലുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും ഇവിടെ അപകടം നടക്കാറുള്ള സ്ഥലമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.കൃത്യമായ സിഗ്നനല്‍ സംവിധാനമില്ലാത്തതും ഇവിടെ അപകടത്തിനു കാരണമാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു