സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും

Update: 2022-03-23 16:36 GMT

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി വ്യാഴാഴ്ച മുതല്‍ അധിക സര്‍വീസുകള്‍ നടത്തും. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ബന്ധപ്പെട്ട ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി.

സ്വകാര്യ ബസ്സുടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതലാണ് തുടങ്ങുക. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ്സുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്.

നവംബറില്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. പത്തുദിവസത്തിനകം തീരുമാനമുണ്ടാവുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നാലരമാസക്കാലമായിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബസ് കോ-ഓഡിനേഷന്‍ കമ്മിറ്റി നേതാവ് ടി ഗോപിനാഥ് പറഞ്ഞു. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയാല്‍ നേരിടുമെന്നും നിരക്ക് വര്‍ധന ഉടനുണ്ടാവുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ധനവ് ചര്‍ച്ചയായില്ല.

Tags:    

Similar News