വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം: പോപുലര്‍ ഫ്രണ്ട്

യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്നതില്‍ സംശയമില്ല. ജനാധിപത്യെത്തയും മനുഷ്യാവകാശങ്ങളെയും ചവിട്ട് മെതിച്ച് ക്രിമിനല്‍ രാഷ്ട്രീയവും അക്രമണോല്‍സുക ഹിന്ദുത്വവും പയറ്റുന്ന യോഗിക്കെതിരെ സംസ്ഥാനത്തുടനീളം ജനകീയ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.

Update: 2021-02-20 16:25 GMT

കോഴിക്കോട്: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരേ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ബിജെപി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നാളെ യോഗി ആദിത്യനാഥ് കാസര്‍കോട് എത്തുന്നത്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്നതില്‍ സംശയമില്ല. ജനാധിപത്യെത്തയും മനുഷ്യാവകാശങ്ങളെയും ചവിട്ട് മെതിച്ച് ക്രിമിനല്‍ രാഷ്ട്രീയവും അക്രമണോല്‍സുക ഹിന്ദുത്വവും പയറ്റുന്ന യോഗിക്കെതിരെ സംസ്ഥാനത്തുടനീളം ജനകീയ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.

ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപിയിലെ ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്കുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം കൂടിയാവണം ഈ പ്രതിഷേധമെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ദലിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, വിമര്‍ശകര്‍ തുടങ്ങിയവരെയൊക്കെ ഇല്ലാതാക്കുന്നതില്‍ യോഗിയും സംഘവും ഒന്നാമനാവാന്‍ മത്സരിക്കുകയാണ്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത കൊടുംക്രിമിനലായ യോഗി കള്ളക്കഥകള്‍ മെനഞ്ഞും വ്യാജ കേസുകള്‍ ചമച്ചും നിരപരാധികളെ തുറങ്കിലടയ്ക്കുകയും ഇല്ലാതാക്കുകയുമാണ്.

ഏറ്റവുമൊടുവില്‍ മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ട്രെയിനില്‍നിന്നും തട്ടിക്കൊണ്ടുപോയി കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി തടവിലാക്കി. സംഘപരിവാര ഭരണകൂടവേട്ടയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. മുസ്‌ലിം ഉന്‍മൂലനമെന്ന ആര്‍എസ്എസ് അജണ്ടയിലേക്കുള്ള ചവിട്ടുപടിയാണ് ഇത്തരം വ്യാജ അറസ്റ്റുകളെന്നതില്‍ സംശയമില്ല. വിയോജിക്കുന്നവരെ ലക്ഷ്യംവയ്ക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ഉല്ലസിക്കുന്ന യോഗിയുടെ യുപി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറുകയാണ്.

ആര്‍എസ്എസ് നടത്തുന്ന കൊടുംക്രൂരതകളെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ച് അവര്‍ക്ക് തണലൊരുക്കുന്ന യോഗി, പൗരാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമര്‍ത്തിയും വിമര്‍ശനങ്ങളെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യുപിയില്‍ നടപ്പാക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലം മാത്രമുള്ള യോഗിയെ കേരളത്തില്‍ കൊണ്ടു വരുന്നത് കേരളത്തിന്റെ സമാധാനന്തരീക്ഷത്തെ തകര്‍ക്കാനാണ്. ഇത്തരത്തില്‍ കൊടുംക്രൂരതയുടെ പര്യായമായി മാറിയ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും പ്രതിഷേധമുയരണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News