വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

ബിജെപി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കാസര്‍കോട് എത്തിയത്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.

Update: 2021-02-22 00:44 GMT

തിരൂര്‍: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ കീഴില്‍ തലക്കടത്തൂര്‍ തിരൂര്‍ പത്തംപാട് മൂച്ചിക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കാസര്‍കോട് എത്തിയത്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.


 ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപിയിലെ ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ട്രെയിനില്‍നിന്നും തട്ടിക്കൊണ്ടു പോയി കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി തടവിലാക്കിയതിനെതിരെയും യോഗി ഗോ ബാക്ക് മുദ്രാവാക്യവും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തിരൂര്‍ ഏരിയ പ്രസിഡന്റ് കബീര്‍, സെക്രട്ടറി ഇ യഹിയ, നിറമരുതൂര്‍ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, കാദര്‍ ചെറിയമുണ്ടം ഏരിയാ പ്രസിഡന്റ് യു മുസ്തഫ, നിസാര്‍ ബാപു, ഫൈസല്‍ ബാബു, ഹംസക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News