യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ വടകരയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനവും സംഗമവും

വടകര അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

Update: 2021-02-22 03:09 GMT

വടകര: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വടകര ഡിവിഷന്‍ കമ്മിറ്റി വടകരയില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വടകര അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സംഗമത്തില്‍ സമീര്‍ കുഞ്ഞിപ്പള്ളി പ്രഭാഷണം നടത്തി. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്നതില്‍ സംശയമില്ലെന്ന് സമീര്‍ കുഞ്ഞിപ്പള്ളി പറഞ്ഞു.

ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിച്ച് ക്രിമിനല്‍ രാഷ്ട്രീയവും അക്രമണോല്‍സുക ഹിന്ദുത്വവും പയറ്റുന്ന യോഗിക്കെതിരേ ജനകീയപ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപിയിലെ ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ദലിതര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, വിമര്‍ശകര്‍ തുടങ്ങിയവരെയൊക്കെ ഇല്ലാതാക്കുന്നതില്‍ യോഗിയും സംഘവും ഒന്നാമനാവാന്‍ മല്‍സരിക്കുകയാണ്.

മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത കൊടുംക്രിമിനലായ യോഗി കള്ളക്കഥകള്‍ മെനഞ്ഞും വ്യാജകേസുകള്‍ ചമച്ചും നിരപരാധികളെ തുറങ്കിലടയ്ക്കുകയും ഇല്ലാതാക്കുകയുമാണ്. ഇതിനെതിരേ ജനങ്ങള്‍ തെരുവില്‍തന്നെ നിലയുറപ്പിക്കണം. വടകരയിലെ ഫിറോസിന്റെ വ്യാജ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയും ചില മാധ്യമവേശ്യകളും നടത്തുന്ന കുപ്രചരണം ശക്തമായി നേരിടാന്‍ സംഘടന മുന്നോട്ടുവരുമെന്നും സമീര്‍ കുഞ്ഞിപ്പള്ളി പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ സജീര്‍ വള്ളിക്കാട്, കെ വി പി ഷാജഹാന്‍, ജലീല്‍ ഓര്‍ക്കാട്ടേരി, എം വി അഷ്‌കര്‍, മനാഫ് കുഞ്ഞിപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News