എയ്ഡഡ് കോളജുകളില്‍ പിടിഎ പ്രവര്‍ത്തനം നിര്‍ബന്ധമാക്കി ഉത്തരവ്

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കപ്പെടുന്ന പിടിഎകള്‍ക്ക് കോളജിലെ ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, അച്ചടക്കം ഇവ മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് സാധിക്കും.

Update: 2019-08-06 06:27 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതികള്‍ നിര്‍ബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കപ്പെടുന്ന പിടിഎകള്‍ക്ക് കോളജിലെ ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, അച്ചടക്കം ഇവ മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് സാധിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന പൊതുഭരണ സമിതികള്‍ ഉള്‍പ്പെടുന്ന ദ്വിതല ഭരണ സംവിധാനമാകും പിടിഎകള്‍ക്ക് ഉണ്ടാവുക. ഇവയുടെ അധ്യക്ഷന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കും. ഭരണസമിതിയുടെ സെക്രട്ടറി, ഖജാന്‍ജി സ്ഥാനങ്ങള്‍ കോളേജിലെ സ്ഥിരാധ്യാപകരും, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പ്രതിനിധികളും വഹിക്കും.

പിടിഎ ഫണ്ടിനത്തില്‍ പരമാവധി ട്യൂഷന്‍ ഫീസിനു തുല്യമായ തുക മാത്രമേ ഇനിമുതല്‍ ഈടാക്കാനാകൂ. സ്വകാര്യ എയ്ഡഡ് കോളജുകളുടെ പ്രവര്‍ത്തനങ്ങളില്‍ അധ്യാപക -രക്ഷാകര്‍തൃ പങ്കാളിത്തം ഇതോടെ നിയമപരമായി ഉറപ്പാക്കപ്പെടും.

Tags:    

Similar News