അഗതി മന്ദിരങ്ങളില്‍ വിജിലന്‍സ് റെയഡ്: വ്യാപകക്രമക്കേട് കണ്ടെത്തി

Update: 2019-07-10 19:54 GMT

തിരുവനന്തപുരം: വിജിലന്‍സ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഐജി വെങ്കിടേഷടക്കമുള്ളവര്‍ സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളടക്കമുള്ളമുള്ള സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നു വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ഓപറേഷന്‍ സുരക്ഷ എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.

മലപ്പുറം തലഞ്ഞൂര്‍, കോഴിക്കോട് വെളിമണ്‍കുന്ന്, വയനാട് കണിയാംപറ്റ, കാസര്‍കോട് പരുവനടക്കം, കണ്ണൂര്‍ തലശേരിയിലെ ഒബ്‌സര്‍വേഷന്‍ ഹോം, കോട്ടയം തിരുവഞ്ചൂരിലെ ബാലസദനം, പൂജപ്പുര, പത്തനംതിട്ടയിലെ വയലത്തല എന്നിവിടങ്ങളിലെ ബാലസദനങ്ങളിലും നിരവധി മഹിളാ മന്ദിരങ്ങളിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.

പുഴുവരിച്ചതും പഴകിയതുമായ ഭക്ഷണം നല്‍കുക, വൃത്തിയില്ലാത്ത സാഹചര്യത്തില്‍ താമസിപ്പിക്കുക, കുട്ടികളെകൊണ്ടു ജോലി ചെയ്യിപ്പിക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നു വിജിലന്‍സ് അറിയിച്ചു. 

Tags:    

Similar News