പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ആകെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. കണ്ണന്റെയും സീതാലക്ഷ്മിയുടെയും മകള്‍ നബിയ (12), ഭാരതിരാജയുടെ മകള്‍ ലക്ഷണശ്രീ (10), ചെല്ല ദുരൈയുടെ ഭാര്യ സുമതി (50) എന്നിവരാണ് മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Update: 2020-08-12 08:17 GMT

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ആകെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. കണ്ണന്റെയും സീതാലക്ഷ്മിയുടെയും മകള്‍ നബിയ (12), ഭാരതിരാജയുടെ മകള്‍ ലക്ഷണശ്രീ (10), ചെല്ല ദുരൈയുടെ ഭാര്യ സുമതി (50) എന്നിവരാണ് മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 55 ആയി. ഇനി 16 പേരെയാണ് കണ്ടെത്താനുള്ളത്.

കന്നിയാറിന്റെ കരയില്‍നിന്നാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറുദിവസമായതുകൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

Tags:    

Similar News