ആസൂത്രിതമായ കൊലപാതകം; പ്രതിപക്ഷനേതാവ് പരാതിയുമായി ഗവര്‍ണറെ കണ്ടു

കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണെന്നും ഈ വിഷയം ഗവര്‍ണര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Update: 2019-02-19 07:21 GMT

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം ഗവര്‍ണറെ ബോധിപ്പിച്ചു. കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണെന്നും ഈ വിഷയം ഗവര്‍ണര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോഡ് നടന്ന ദാരുണ കൊലപാതകത്തില്‍ പ്രതികളെ പിടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News