കുട്ടനാട് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല: ചെന്നിത്തല

ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് ആണ് ഇക്കാര്യങ്ങൾ തീരുമാനിക്കുക എന്നു അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

Update: 2020-02-21 14:00 GMT
കുട്ടനാട് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്നുള്ള മാധ്യമവാർത്ത അടിസ്ഥാന രഹിതമെന്നു യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് ആണ് ഇക്കാര്യങ്ങൾ തീരുമാനിക്കുക എന്നു അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. മണ്ഡലത്തിലെ എൻസിപിയുടെ എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി അന്തരിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുുഡിഎഫിൽ കേരളാ കോൺഗ്രസ് (എം) ആണ് ഈ സീറ്റിൽ മൽസരിച്ചിരുന്നത്.

Tags:    

Similar News