റാങ്ക് ലിസ്റ്റ്: അപ്പീലുമായി പി എസ് സി ഹൈക്കോടതിയില്‍

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്ന് പി എസ് സി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2021-08-02 06:46 GMT

കൊച്ചി: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍ ഹരജി നല്‍കി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്ന് പി എസ് സി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും ട്രൈബുണല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പി എസ് സി ഹരജിയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News