കൊവിഡിന്റെ മറവില്‍ അനധികൃത നിയമനം നടത്തിയെന്നത് വ്യാജ പ്രചരണം; വിശദീകരണവുമായി എറണാകുളം മെഡിക്കല്‍ കോളജ്

ആശുപത്രി വികസന സമിതി വഴി സ്ഥിരം,കരാര്‍ ആയി 200 ഓളം നിയമനങ്ങള്‍ നടത്തിയതെന്ന പ്രചരണം അടിസ്ഥാന രഹതിമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജീവനക്കാരെ നല്‍കയത് ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും ഇവരുടെ ശമ്പളം നല്‍കുന്നതും ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി

Update: 2021-02-08 09:35 GMT

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പകര്‍ച്ചവ്യാധിയുടെ പേരില്‍ ആശുപത്രി വികസന സമിതി വഴി സ്ഥിരം,കരാര്‍ ആയി 200 ഓളം നിയമനങ്ങള്‍ നടത്തിയതെന്ന പ്രചരണം അടിസ്ഥാന രഹതിമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജീവനക്കാരെ നല്‍കയത് ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും ഇവരുടെ ശമ്പളം നല്‍കുന്നതും ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി

.നിയമനം മൂന്നു മാസം വീതം ദിവസ വേതനത്തിന് താല്‍ക്കാലിക നിയമനം മാത്രമാണ്.മറിച്ചുള്ള പ്രചരണങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധമാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.കൊവിഡ് പകര്‍ച്ച വ്യാധിയുടെ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന സ്ഥാപനമാണ് കളമശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജ്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളിതുവരെ 5,259 രോഗികളെ കിടത്തി ചികില്‍സിക്കുകയും ഒപിയില്‍ 16,764 രോഗികളെ ചികില്‍സിക്കുകയും ചെയ്തു.

ഇന്ത്യയില്‍ പൂര്‍ണ്ണമായും കൊവിഡ് ചികില്‍സയ്ക്കായി മാറ്റിവെച്ച ഒരു മെഡിക്കല്‍ കോളജാണ് എറണാകുളം മെഡിക്കല്‍ കോളജ് എന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.കഴിഞ്ഞ ഏതാനും നാളുകളായി ഈ സ്ഥാപനത്തിനെതിരെ ചില പ്രത്യേക കേന്ദ്രങ്ങള്‍ വ്യാജപ്രചരണങ്ങള്‍ നടത്തിവരികയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

Tags:    

Similar News