സമരം നടത്തുന്ന പി എസ് സി റാങ്ക് പട്ടികയിലുള്ളവരുമായി സര്‍ക്കാര്‍ നടത്തുന്നത് വഴിപാട് ചര്‍ച്ച: രമേശ് ചെന്നിത്തല
പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധനം സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട് ധൈര്യവും അന്തസമുണ്ടെങ്കില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സ്പ്രിന്‍ക്‌ളറുമായി ഉണ്ടാക്കിയ അതെ തട്ടിപ്പ് കരാറാണ് ഇവിടെയും നടന്നതെന്നും രമേശ് ചെന്നിത്തല
കൊച്ചി: പി എസ് സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും പ്രശ്‌നം തീര്‍ക്കാനല്ല വഴിപാട് ചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കൊവിഡ് നെഗറ്റെവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് വീണ്ടും ക്വാറന്റൈന്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളെ ഇത് പോലെ കബളിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ആഴക്കടല്‍ മല്‍സ്യബന്ധനം സംബന്ധിച്ച കരാറില്‍ മുഖ്യമന്ത്രിക്ക് ആശ്ചര്യംതോന്നിയത് കള്ളം പിടിക്കപ്പെട്ടപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.കെ എസ് ഐ എന്‍ സിയുമായി 400 ട്രോളറുകള്‍ നിര്‍മ്മിക്കാനും 5 മദര്‍ ഷിപ്പുകള്‍ നിര്‍മ്മിക്കാനും നിര്‍മ്മാണ കരാര്‍ ഒപ്പിട്ടപ്പോള്‍ അത് പോലും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ആശ്ചര്യപ്പെടുത്തുന്നു. വകുപ്പില്‍ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ മുഖ്യമന്ത്രി പരിഹസിക്കരുത്. ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി രഹസ്യമായി നിരവധി കരാറുകള്‍ ഒപ്പിട്ടത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളാണ്. സാധാരണയായി ആര്‍ക്കും കാണാന്‍ കഴിയാത്ത മുഖ്യമന്ത്രിയുമായി ഇ എം സി സിയുടെ പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തി.
മുഖ്യമന്ത്രിക്കും വ്യവസായ, ഫിഷറീസ് മന്ത്രിമാര്‍ക്കും ഒന്നും ഓര്‍മ്മയില്ലെന്നും മന്ത്രിമാര്‍ക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മല്‍സ്യ തൊഴിലാളികളുടെ വയറ്റത്തടിക്കുന ഈ നടപടി ഞെട്ടിക്കുന്നതാണ്. മല്‍സ്യ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന നടപടിയാണിത്. പ്രതിപക്ഷം ഇത് പുറത്തു കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവസാന ക്യാബിനറ്റില്‍ ഇതിന് അംഗീകാരം കൊടുക്കുമായിരുന്നു. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അമേരിക്കയില്‍ വച്ച് ടോം ജോസും ധനകാര്യ സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളും ചര്‍ച്ച നടത്തി. കരാര്‍ ഒപ്പിട്ടത് അറിഞ്ഞില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സര്‍ക്കാരും ഇഎംസിസിയും വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നു. ധൈര്യവും അന്തസമുണ്ടെങ്കില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സ്പ്രിന്‍ക്‌ളറുമായി ഉണ്ടാക്കിയ അതെ തട്ടിപ്പ് കരാറാണ് ഇവിടെയും നടന്നത്. ഇ എം സിയുമായി ഉണ്ടക്കിയ കരാറില്‍ എത്ര തുക കമ്മീഷന്‍ കിട്ടിയെന്ന് മുഖ്യമന്ത്രിയും സി പി എം നേതാക്കളും വ്യക്തമാക്കണം. ഫിഷറീസ് മന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.