മാനസിക പീഡനം; പാലക്കാട് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ.
പാലക്കാട്: എഞ്ചിനീയറിങ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറയുന്നു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമില്ല.....
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)