പിന്നാക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി
മൈനോറിറ്റി ഇന്ത്യന്‍ സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ ചെയര്‍മാന്‍ സീനിയര്‍ അഡ്വക്കറ്റ് വി കെ ബീരാന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോതി പരിഗണിച്ചത്.നിശ്ചിത പരിധിക്കുള്ളില്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച സാമുഹിക - സാമ്പത്തിക സര്‍വേ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. കേരള സംസ്ഥാന പിന്നോക്ക വിഭാഗ നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള ഒബിസി ലിസ്റ്റ് പുനപരിശോധിക്കാത്തത് വീഴ്ചയാണെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി
കൊച്ചി: മുസ് ലിം സമുദായം ഉള്‍പ്പെടെയുള്ള ഉള്ള പിന്നാക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി. ഒരോ പത്തു വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍ സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ ചെയര്‍മാന്‍ സീനിയര്‍ അഡ്വക്കറ്റ് വി കെ ബീരാന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോതി പരിഗണിച്ചത്.നിശ്ചിത പരിധിക്കുള്ളില്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച സാമുഹിക - സാമ്പത്തിക സര്‍വേ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. കേരള സംസ്ഥാന പിന്നോക്ക വിഭാഗ നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള ഒബിസി ലിസ്റ്റ് പുനപരിശോധിക്കാത്തത് വീഴ്ചയാണെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.