കായല്‍ കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന്;മരട് നഗരസഭ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച്
നാളെ രാവിലെ 10 ന് മാര്‍ച്ച് നടക്കും.കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന കാലം തെറ്റിയ മഴയിലും മലയിടിച്ചിലിലും നൂറുകണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുമ്പോഴും, ക്വാറിയിങ്ങും, ജലസ്രോതസ്സുകളിലെ കയ്യേറ്റ നിര്‍മ്മാണങ്ങളും രാഷ്ട്രീയ-ഭരണകൂട പിന്തുണയോടെ നിര്‍ബാധം നടക്കുന്നു. അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണ മെന്ന സുപ്രീം കോടതി നിര്‍ദ്ദേശം, താമസക്കാരുടെ പാര്‍പ്പിടപ്രശ്‌നം ഉന്നയിച്ചുകൊണ്ട്, നടപ്പാക്കാതിരിക്കാന്‍ സര്‍വ്വകക്ഷികളും ചേര്‍ന്നു പരിശ്രമം നടത്തി. മുത്തങ്ങയിലെ നിസഹായരായ ആദിവാസികളെ വെടിവെച്ചുകൊന്ന് വനഭൂമിയില്‍ നിന്നും ഓടിച്ചുവിട്ട, മൂലമ്പള്ളിയിലെ തദ്ദേശവാസികളെ വികസനത്തിന്റെ പേരില്‍ പാതിരാത്രിക്ക് ജെസിബി ഉപയോഗിച്ച് വീട് തകര്‍ത്തു ഇറക്കിവിട്ട രാഷ്ട്രീയ നേതൃത്വങ്ങളാണ് നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മ്മിച്ച മണിമന്ദിരങ്ങളുടെ ഉടമകള്‍ക്കായി രംഗത്തുവന്നിരിക്കുന്നത്
കൊച്ചി: കായല്‍ കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മരട് നഗരസഭ ഓഫീസിലേക്ക്പ്രതിഷേധ മാര്‍ച്ച് നടക്കുമെന്ന് സമര സമിതി കണ്‍വീനര്‍ എം ജെ പീറ്റര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.നാളെ രാവിലെ 10 ന്് നടക്കുന്ന മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും അടക്കമുളളവര്‍ പങ്കെടുക്കും.കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന കാലം തെറ്റിയ മഴയിലും മലയിടിച്ചിലിലും നൂറുകണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുമ്പോഴും, ക്വാറിയിങ്ങും, ജലസ്രോതസ്സുകളിലെ കയ്യേറ്റ നിര്‍മ്മാണങ്ങളും രാഷ്ട്രീയ-ഭരണകൂട പിന്തുണയോടെ നിര്‍ബാധം നടക്കുന്നു. അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണ മെന്ന സുപ്രീം കോടതി നിര്‍ദ്ദേശം, താമസക്കാരുടെ പാര്‍പ്പിടപ്രശ്‌നം ഉന്നയിച്ചുകൊണ്ട്, നടപ്പാക്കാതിരിക്കാന്‍ സര്‍വ്വകക്ഷികളും ചേര്‍ന്നു പരിശ്രമം നടത്തി.
മുത്തങ്ങയിലെ നിസഹായരായ ആദിവാസികളെ വെടിവെച്ചുകൊന്ന് വനഭൂമിയില്‍ നിന്നും ഓടിച്ചുവിട്ട, മൂലമ്പള്ളിയിലെ തദ്ദേശവാസികളെ വികസനത്തിന്റെ പേരില്‍ പാതിരാത്രിക്ക് ജെസിബി ഉപയോഗിച്ച് വീട് തകര്‍ത്തു ഇറക്കിവിട്ട രാഷ്ട്രീയ നേതൃത്വങ്ങളാണ് നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മ്മിച്ച മണിമന്ദിരങ്ങളുടെ ഉടമകള്‍ക്കായി രംഗത്തുവന്നിരിക്കുന്നത്. ഇത് അംഗീകരിക്കാവുന്ന സമീപനമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.സുപ്രീം കോടതിയുടെ ഉറച്ച നിലപാടില്‍ നാണം കെട്ടുപോയ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു പറയുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമല്ല. ജലസ്രോതസ്സുകളിലുണ്ടായിട്ടുള്ള കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യേണ്ടതും കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും കേസെടുത്തു ശിക്ഷിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്നകേരളത്തിലെ വിവിധ പരിസ്ഥിതി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്‍വെന്‍ഷന്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും എം ജെ പീറ്റര്‍ പറഞ്ഞു