'ആര്‍എസ്എസ് ഭീകരര്‍ മുസ്‌ലിം വംശഹത്യക്കൊരുങ്ങുന്നു'; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും

തൃശൂര്‍ ജില്ലയില്‍ അടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്.

Update: 2021-12-24 15:48 GMT

തൃശ്ശൂര്‍: ആര്‍എസ്എസ് ഭീകരര്‍ മുസ്‌ലിം വംശഹത്യക്കൊരുങ്ങുന്നു എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കാന്‍ ഒരുങ്ങി പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി. ഡിസംബര്‍ 27 ന് തിങ്കളാഴ്ച്ചയാണ് തൃശൂരില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്.

രാജ്യത്തുടനീളം ആര്‍എസ്എസ് നടത്തുന്ന മുസ്‌ലിം വംശഹത്യാ ശ്രമങ്ങളുടെ ചുവടു പിടിച്ച് കേരളത്തേയും കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭഗമായാണ് സമാധാനന്തരീക്ഷം നിലന്നിരുന്ന ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ കൊലപ്പെടുത്തിയതും മുസ്‌ലിം വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതും.

കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയില്‍ കാലാപത്തിനായി ആഹ്വാനം ചെയ്യുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. സമാന രീതിയില്‍ തൃശൂര്‍ ജില്ലയില്‍ അടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. കേരളത്തില്‍ നിരന്തമായി ബിജെപി സംഘപരിവാര്‍ പ്രകടനങ്ങളിലും യോഗങ്ങളിലും പരസ്യമായി മുസ്‌ലിം വിരുദ്ധ കൊലവിളികള്‍ ഉയര്‍ത്തുന്നതും ഇതിന്റെ തെളിവുകളാണ്.

ആര്‍എസ്എസ് സംഘപരിവാര്‍ സഘടനകളുടെ ഈ കലാപ നിക്കത്തിനെതിരേയാണ് ഡിസംബര്‍ 27 തിങ്കളാഴ്ച വൈകീട്ട് തൃശൂരില്‍ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍, ഡിവിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Similar News