ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടത് രണ്ടുതവണ

കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച സര്‍വീസിനിടെ രണ്ടുതവണയായി എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടുപോയത്. വൈകീട്ട് 3.50ന് കൊച്ചുവേളിയില്‍നിന്നെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുമ്പെയാണ് ആദ്യം എന്‍ജിനില്‍നിന്ന് വിട്ടുപോയത്.

Update: 2019-09-14 13:28 GMT

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടത് രണ്ടുതവണ. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച സര്‍വീസിനിടെ രണ്ടുതവണയായി എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടുപോയത്. വൈകീട്ട് 3.50ന് കൊച്ചുവേളിയില്‍നിന്നെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുമ്പെയാണ് ആദ്യം എന്‍ജിനില്‍നിന്ന് വിട്ടുപോയത്.

പ്രശ്‌നം പരിഹരിച്ചശേഷം ഇവിടെ നിന്നും യാത്രതുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷനെത്തും മുമ്പ് ട്രെയിന്‍ വീണ്ടും എന്‍ജിനില്‍നിന്ന് വിട്ടുപോന്നു. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ അരക്കിലോമീറ്ററോളമാണ് പിന്നോട്ടുസഞ്ചരിച്ചത്. ഇതോടെ വീണ്ടും റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിനും എന്‍ജിനും തമ്മില്‍ സംയോജിപ്പിച്ചു. നിലവില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന ട്രെയിന്‍ 6.15ന് കൊല്ലത്തെത്തിയത്. 

Tags:    

Similar News