എന്‍ജിനില്‍ നിന്നും പുക; സലാം എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

Update: 2023-03-02 05:28 GMT
എന്‍ജിനില്‍ നിന്നും പുക; സലാം എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്ന് മസ്‌ക്കത്തിലേക്ക് പുറപ്പെട്ട സലാം എയര്‍ വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. 200 യാത്രക്കാരും ഏഴ് ജീവനക്കാരുമായി യാത്ര ആരംഭിച്ച വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും പുക ഉയര്‍ന്നത് പൈലറ്റ് കണ്ടിരുന്നു. തുടര്‍ന്ന് നാഗ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ അനുമതി തേടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News