ശബരിമല അയ്യപ്പന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവാഭരണം സൂക്ഷിക്കുന്നതിലെ ആശങ്കയാണ് സുപ്രിം കോടതി പങ്കുവെച്ചത്.സുപ്രിം കോടതിയാണ് ചോദിച്ചത് എന്തുകൊണ്ട് സര്‍ക്കാരിന്് തിരുവാഭരണം സംരക്ഷിച്ചുകൂട എന്ന്.സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.കൂടുതല്‍ സുരക്ഷ ആവശ്യമാണെങ്കില്‍ അത് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.അല്ലാതെ ഏറ്റെടുക്കുമെന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി

Update: 2020-02-06 06:01 GMT

കൊച്ചി:ശബരിമലയിലെ അയ്യപ്പന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അതിന് സര്‍ക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവാഭരണം സൂക്ഷിക്കുന്നതിലെ ആശങ്കയാണ് സുപ്രിം കോടതി പങ്കുവെച്ചത്.സുപ്രിം കോടതിയാണ് ചോദിച്ചത് എന്തുകൊണ്ട് സര്‍ക്കാരിന്് തിരുവാഭരണം സംരക്ഷിച്ചുകൂട എന്ന്.സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.കൂടുതല്‍ സുരക്ഷ ആവശ്യമാണെങ്കില്‍ അത് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.അല്ലാതെ ഏറ്റെടുക്കുമെന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.തിരുവാഭരണത്തിന് പോലിസ് കാവല്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് പന്തളം രാജകുടുംബം വ്യക്തമാക്കി.നിലവില്‍ തിരുവാഭരണം സൂക്ഷിക്കുന്നതില്‍ സുരക്ഷാ ഭീഷണിയൊന്നുമില്ല.ഏറ്റവും ആധൂനിക രീതിയുള്ള സിസിടിവി അടക്കം എല്ലാ സുരകഷിത മാര്‍ഗങ്ങളും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയെ സംബന്ധിച്ച് യാതൊരു ആശങ്കയും പന്തളം കൊട്ടാരത്തിനില്ലെന്നും രാജകുടംബം വ്യക്തമാക്കി.

Tags:    

Similar News