ഓണ്‍ലൈന്‍ ക്ലാസ്: ഇപ്പോള്‍ നടക്കുന്നത് ട്രയല്‍മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതേ രീതിയില്‍ ട്രയല്‍ ആയി തുടരും.വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമെ ക്ലാസുകള്‍ ആരംഭിക്കു.പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ടിവി,സ്മാര്‍ട് ഫോണ്‍ എന്നിവ ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിന്‍രെ സഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കുളുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ നിര്‍ത്തിവെയ്ക്കണമെന്ന് ഹരജിയിലെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് ട്രയല്‍ മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹരജിയിലെ ആവശ്യം നിരസിച്ചത്.
ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതേ രീതിയില്‍ ട്രയല്‍ ആയി തുടരും.വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമെ ക്ലാസുകള്‍ ആരംഭിക്കു.പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ടിവി,സ്മാര്‍ട് ഫോണ്‍ എന്നിവ ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിന്‍രെ സഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തുടന്നാണ് നടപടി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് കോടതി തിരൂമാനിച്ചത്.ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി കോടതി വിട്ടു.