അധ്യാപകന്റെ ഖുര്‍ആന്‍ അവഹേളനം; രക്ഷിതാക്കള്‍ പരാതി നല്‍കി

അരീക്കോട് മുണ്ടമ്പ്ര ജിഎംയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഡിയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് മലയാളം അധ്യാപകനായ മനോജ്കുമാറിനെതിരേ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു പരാതി നല്‍കിയത്

Update: 2019-10-25 17:39 GMT

മലപ്പുറം: സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ഖുര്‍ആനെ അവഹേളിച്ചു സംസാരിച്ചെന്നു പരാതി. അരീക്കോട് മുണ്ടമ്പ്ര ജിഎംയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഡിയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് മലയാളം അധ്യാപകനായ മനോജ്കുമാറിനെതിരേ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു പരാതി നല്‍കിയത്. രണ്ടാംഭാഷയായ മലയാളം ക്ലാസില്‍ ക്ലാസെടുക്കുന്നതിനിടെയാണ് കുട്ടികളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം. കുട്ടികള്‍ കൂട്ടത്തോടെ രക്ഷിതാക്കളോട് പരാതി ഉന്നയിച്ചതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. കുട്ടികള്‍ ബഹുമാനത്തോടെ പാരായണം ചെയ്യുകയും വലിയ ആദരവോടെ കാണുകയും ചെയ്യുന്ന വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ച് മോശമായ രീതിയില്‍ സംസാരിക്കുകയും അവഹേളിക്കുകയും ചെയ്ത അധ്യാപകന്റെ പ്രവൃത്തി കാരണം കുട്ടികളില്‍ വലിയ പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ലംഘിച്ച ഹീനമായ കുറ്റകൃത്യം ചെയ്ത അധ്യാപകനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Tags:    

Similar News