സ്‌കൂള്‍ സമയം : എറണാകുളത്ത് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്
കൊച്ചി: സ്‌കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ച് എറണാാകുളം ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റേതാണ് തീരുമാനം. രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. ഈ ഉത്തരവിന് ഇന്ന് മുതല്‍ സാധുതയുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.