വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2021-05-05 06:32 GMT

തിരുവനന്തപുരം: പത്മഭൂഷണ്‍ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. വൈദിക ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ ആദിവാസികളും മുക്കുവരും ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഒരുവനായി ജീവിക്കാന്‍ അദ്ദേഹം കാണിച്ച ലാളിത്യം എക്കാലവും മാതൃകയാണ്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ തിരുമേനിക്കു ബിരുദം ലഭിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിലെ ഉയര്‍ന്ന ജോലിയേക്കാള്‍ ക്രിസോസ്റ്റം ആഗ്രഹിച്ചത് രാജ്യസേവനമായിരുന്നു. രാഷ്ട്രീയ, മത നേതാക്കളുമായെല്ലാം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച കണിശത അനുകരണീയമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഭാവിശ്വാസികളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അബ്ദുല്‍ മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News