ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ തൂക്കിലേറ്റി എസ്ഡിപിഐ പ്രതിഷേധം
1948 ജനുവരി 30 വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പതിവ് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ കൊലപ്പെടുത്തിയത്.
പാലക്കാട്: ജനുവരി 30 രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തകരുടെ ഭവനങ്ങളില്‍ ഗാന്ധി ഘാതകനും വര്‍ഗീയ ഭീകരവാദിയുമായ ഗോഡ്‌സെയെ തൂക്കിലേറ്റി പ്രതിഷേധിച്ചു.
1948 ജനുവരി 30 വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പതിവ് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ മുന്ന് തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു കൊലപ്പെടുത്തിയത്.