രണ്ടാം വിള നെല്ല് സംഭരണം: സപ്ലൈകോ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2021 ഫെബ്രുവരി 15 വരെയുണ്ടായിരിക്കുമെന്ന് സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.രണ്ടാം വിള ചെയ്ത മുഴുവന്‍ കര്‍ഷകരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷ പ്രിന്റ് എടുത്ത് കൃഷി ഭവനില്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല
കൊച്ചി: സപ്ലൈകോ രണ്ടാം വിള നെല്ല് സംഭരണത്തിനുളള രജിസ്ട്രേഷന് സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2021 ഫെബ്രുവരി 15 വരെയുണ്ടായിരിക്കുമെന്ന് സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.രണ്ടാം വിള ചെയ്ത മുഴുവന്‍ കര്‍ഷകരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷ പ്രിന്റ് എടുത്ത് കൃഷി ഭവനില്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം എല്ലാ രേഖകളും സമര്‍പ്പിക്കണം.
പാട്ട കര്‍ഷകര്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട. എന്നാല്‍ പാട്ടകൃഷി സംബന്ധിച്ച രേഖകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതിനാല്‍ നിശ്ചിത സമയപരിധിക്കുളളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് ബാധ്യതയില്ല. കര്‍ഷകര്‍ നിശ്ചിത നിലവാരമുളള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലകളിലെ നെല്ല് സംഭരണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുമെന്നും സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.