സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍

നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ സിആർപിസി 199 (2) വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Update: 2020-09-23 07:15 GMT
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പ്രസ് കൗണ്‍സിലിനും പരാതി നല്‍കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ സിആർപിസി 199 (2) വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തീപ്പിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന വാർത്തയും പ്രസ്താവനയും നൽകിയ എല്ലാവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എജിയിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. 

Tags:    

Similar News