കാണാതായവര്‍ക്കായി സ്വയം തിരച്ചിലിനിറങ്ങി മല്‍സ്യതൊഴിലാളികള്‍

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

Update: 2019-07-20 06:19 GMT

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും കടലില്‍ കാണാതായ ഏഴ് മല്‍സ്യതൊഴിലാളികള്‍ക്കായി പത്ത് ബോട്ടുകളിലായി മല്‍സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. വിഴിഞ്ഞത്ത് കാണാതായ മല്‍സ്യ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന തിരച്ചില്‍ ഫലപ്രദമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഉറ്റവര്‍ക്കായി മല്‍സ്യതൊഴിലാളികള്‍ തന്നെ രംഗത്തെത്തിയത്.

അതേസമയം, കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച മീന്‍ പിടിക്കാന്‍ പോയ നാല് പേരാണ് ഇനിയും തിരിച്ചു വരാനുള്ളത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ട ഇവര്‍ ശനിയാഴ്ചയായിട്ടും തിരിച്ചെത്തിയിട്ടില്ല.

കൊല്ലം നീണ്ടകരയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ കന്യാകുമാരി സ്വദേശികളായ മൂന്നു പേരെയാണ് കാണാതായത്. കനത്ത തിരയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയിരുന്നു. ഒപ്പമുണ്ടായ മൂന്ന് പേര്‍ രക്ഷപ്പെട്ടു. തിരച്ചില്‍ തുടരുകയാണ്.

Tags:    

Similar News