ഇടുക്കി കല്ലാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

രാവിലെ 10ന് 10 സെ.മീ ഉയര്‍ത്തി 10 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുക.

Update: 2021-04-28 04:47 GMT

ഇടുക്കി: കാലവര്‍ഷമുന്നൊരുക്കത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ക്കായി കല്ലാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ നാളെ തുറക്കും. രാവിലെ 10ന് 10 സെ.മീ ഉയര്‍ത്തി 10 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുക. പുഴയുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കൂടാതെ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ രാവിലെ 10ന് മുഴക്കുന്നതുമായിരിക്കും. ഇരട്ടയാര്‍ ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ 30 ന് രാവിലെ 10ന് ട്രയല്‍ റണ്ണിന്റെ ഭാഗമായി മുഴക്കും.

Tags:    

Similar News