കല്‍പ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും. രാവിലെ 10 മണി മുതല്‍ 5 സെ.മി. വീതം ഷട്ടര്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകിവരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കേണ്ടതാണെന്ന് എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു.