സില്‍വര്‍ ലൈന്‍ പദ്ധതി: സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വിഷയത്തില്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വിഷയത്തില്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.ഡിപിആറിന് അംഗീകാരം ലഭിക്കാതെ ഭൂമി ഏറ്റെടുക്കലുമായി എങ്ങനെയാണ് മുന്നോട്ടു പോകാന്‍ കഴിയുകയെന്നും കോടതി ആരാഞ്ഞു. സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധിച്ചവരുടെ പേരിലെടുത്ത ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഹരജിയില്‍ അടുത്ത മാസം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി.